
ആര്‍എസ്എസ് ശാഖയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ച് ആത്മഹത്യ ചെയ്ത അനന്തു അജിക്ക് നീതി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേസില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആര്‍എസ്എസിനെയോ നേതാക്കളെയോ പ്രതിചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നത്.
കേരളത്തിലെ സര്‍ക്കാരിന് ആര്‍എസ്എസിനെ ഭയമാണെന്നും, കേസെടുത്ത് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു. എഫ്‌ഐആറില്‍നിന്ന് ആര്‍എസ്എസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ എഐസിസി നിലപാട് കടുപ്പിക്കുന്നത്.ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.



