
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സുപ്രിയ മോനോന്‍ അര്‍ബന്‍ നക്‌സ്ല്‍ എന്നാണ് ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. എമ്പുരാന്‍ വിവാദത്തിനെതിരെ പോസ്റ്റിട്ട മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശ്രീമതി ടീച്ചര്‍ക്കും കുടുംബത്തിനും എതിരെ അധിക്ഷേപരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് ബി ഗോപാലകൃഷ്ണന്‍ മാപ്പ് പറഞ്ഞത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
‘മല്ലിക സുകുമാരനോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ, മരുമകള്‍. ആ മരുമകള്‍, ആ അര്‍ബന്‍ നക്‌സല്‍ പോസ്റ്റിട്ട് നാട്ടുകാരോട് പറഞ്ഞത്, തരത്തില്‍ കളിക്കെടാ എന്റെ ഭര്‍ത്താവിനോട് കളിക്കണ്ട എന്നാണ്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത് എന്നാണ് പറയാനുള്ളത്,’ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എമ്പുരാന്‍ വിവാദങ്ങളിലുള്ള പ്രതികരണങ്ങള്‍ക്ക് പിന്നാലെയാണ് മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരെ വ്യക്തിപരമായ ആക്രമണവുമായി ബിജെപി നേതാവ് ബിഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്.