
കെപിസിസി ഭാരവാഹിളുടെ ഭാഗിക പട്ടിക ഉടന്‍ പ്രഖ്യാപിക്കും. രണ്ടുദിവസത്തിനുള്ളില്‍ പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം. ഭാഗിക പട്ടികയ്ക്ക്
എഐസിസി അംഗീകാരം നൽകിയെന്നാണ് വിവരം. പട്ടികയില്‍ ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുമെന്നാണ് വിവരം.
ട്രഷററെയും ഭാഗിക പട്ടികയിൽ പ്രഖ്യാപിക്കും.
അതേസമയം, പുതിയ ഡിസിസി അധ്യക്ഷമാരുടെ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നാണ് വിവരം. സെക്രട്ടറിമാരുടെ പട്ടികയും പിന്നീടായിരിക്കും പ്രഖ്യാപിക്കുക. സമ്പൂര്‍ണ പട്ടിക പ്രഖ്യാപിക്കാത്തത് കോൺഗ്രസിലെ തര്‍ക്കം കാരണമാണ്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സമ്പൂര്‍ണ പട്ടിക ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ. ഭാഗിക പട്ടിക പ്രഖ്യാപിക്കുന്നതിൽ മുതിര്‍ന്ന നേതാക്കള്‍ക്കും എഐസിസിക്കും അതൃപ്തി ഉണ്ടെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. അതേസമയം, രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും.