KeralaNews

5 വര്‍ഷത്തിനുള്ളില്‍ ഇരട്ടി തൊഴിലവസരം, ബിഹാറിൽ 62000 കോടിയുടെ പദ്ധതികള്‍: പ്രധാനമന്ത്രി

ബിഹാറിൽ വൻ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുമായി വെര്‍ച്വലായി ആശയവിനിമയം നടത്തി. 62000 കോടിയുടെ പദ്ധതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മോദി സംസാരിച്ചു. ബിഹാറിലെ യുവാക്കളുടെ ഉന്നമനമാണ് എന്‍.ഡി.എ സര്‍ക്കാരിന്‍റെ ലക്ഷ്യം. പി.എം സേതു പദ്ധതി ഐ.ടി. ഹബുകളുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഐ.ടി. വികസനവും യുവാക്കളുടെ വികസനവും ഒരുമിച്ചു നടക്കും.

പ്രാദേശിക പ്രതിഭകളെ കണ്ടെത്തേണ്ടതും നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടതും ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‌ ആര്‍.ജെ.ഡി. സര്‍ക്കാരിന് പ്രധാനമന്ത്രി വിമർശിച്ചു. ആര്‍.ജെ.ഡി സര്‍ക്കാരിന്‍റെ കാലത്ത് യുവാക്കള്‍ സംസ്ഥാനംവിട്ടുപോയി. ഇന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ യുവാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്നു.

ഇന്ന് ബിഹാറിലെ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകള്‍ ഉണ്ട്. മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകളും വര്‍ധിച്ചു. ബിഹാര്‍ സര്‍ക്കാര്‍ പുതിയ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടി തൊഴിലവസരമാണ് ലക്ഷ്യം. തൊഴില്‍തേടി സംസ്ഥാനംവിട്ട് പോകേണ്ടിവരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button