Cultural EventNationalNewsPolitics

യുവതലമുറയുടെ വികസനം; 62,000 കോടിയുടെ വികസന പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ യുവാക്കൾക്കായുള്ള 62,000 കോടി രൂപയുടെ നൈപുണ്യ വികസന പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്യുക.

വിദ്യാഭ്യാസം സംരംഭകത്വം എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി. വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്ന് അഖിലേന്ത്യാ തലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും. രാജ്യത്തുടനീളമുള്ള 1,000 ഗവൺമെന്റ് ഐടിഐകളുടെ നവീകരണവും ഈ പദ്ധതി ലക്ഷ്യമിടുന്നു. എൻഐടി-പട്‌നയിലെ ബിഹ്ത കാമ്പസും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലുമായി സ്ഥാപിച്ചിട്ടുള്ള 1,200 വൊക്കേഷണൽ സ്കിൽ ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദൂര, ഗോത്ര മേഖലകളിലുള്ളവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഐടി, ഓട്ടോമോട്ടീവ്, കൃഷി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ 12 മേഖലകളിൽ പ്രായോഗിക പരിശീലനം നൽകാൻ ഈ ലാബുകൾ സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button