KeralaNews

ലഡാക്ക് പ്രക്ഷോഭം; അറസ്റ്റിലായ സോനം വാങ്ചുക്കിനെ ജോധ്പൂർ ജയിലിലേക്ക് മാറ്റി

ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ജോധ്പൂർ ജയിലിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. സോനം വാങ് ചുകിന്റെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ലേയിൽ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരുന്നു.

ദേശീയ സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. ലഡാക്കിൽ പ്രക്ഷോഭങ്ങൾ ഉണ്ടായതിന് പിന്നാലെ ദേശ സുരക്ഷാ നിയമപ്രകാരമാണ് സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ജന്തർ മന്തറിൽ മെഴുകുതിരി മാർച്ച് സംഘടിപ്പിച്ചിരുന്നു.

നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സോനം വാങ്ചുക്കിന്റെ പ്രകോപന പ്രസ്താവനകളാണ് ജനക്കൂട്ടത്തെ നയിച്ചതെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. പ്രക്ഷോഭകാരികൾ പൊലീസ് വാഹനത്തിന് തീയിട്ടു. മുപ്പതോളം പൊലീസുകാർക്ക് പരുക്കേറ്റു. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻപോലും മുൻകൈ എടുക്കാതെ വാങ്ചുക്ക് തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെന്നും കേന്ദ്ര സർക്കാർ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button