
ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും ഇസ്രയേൽ ജനതയ്ക്കും മോദി ആശംകൾ നേർന്നിട്ടുണ്ട്.
പുതിയ വർഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പോസ്റ്റിൽ കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ‘മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് മോദി ആശംസ അറിയിച്ചിരിക്കുന്നത്.