KeralaNews

സിപിഐ 25-ാം പാർട്ടി കോൺഗ്രസ്: പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും

സിപിഐ പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. സുധാകർ റെഡ്ഡി നഗറിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ഭുപീന്ദർ സാംബർ പാർട്ടി പതാക ഉയർത്തും. അനശ്വര രക്തസാക്ഷി ഭഗത് സിങ്ങിന്റെ അനന്തരവൻ പ്രൊഫ. ജഗ്മോഹൻ സിങ് ദേശീയ പതാകയും ഉയർത്തും.

ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ എം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ് പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ എന്നിവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. വൈകിട്ട് ക്യൂബൻ, പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സമ്മേളനം നടക്കും. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള അംബാസഡർമാർ പങ്കെടുക്കും. തുടർന്ന് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച ആരംഭിക്കും.

നാളെ സമ്മേളനത്തിൽ രാഷ്ട്രീയ പ്രമേത്തിന്മേലുള്ള ചർച്ച പൂർത്തീകരിച്ച് സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ച ആരംഭിക്കും. 25ന് ദേശീയ കൗൺസിലിനെ തെരഞ്ഞെടുക്കും. ദേശീയ കൗൺസിൽ യോഗം ചേർന്ന് ജനറൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പുകൾക്കു ശേഷം പാർട്ടി കോൺഗ്രസിന് സമാപനമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button