
ആഗോള അയ്യപ്പ സംഗമം പരാജയമല്ല, ദേവസ്വം ബോര്‍ഡിന്റെ അവകാശമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയ്യപ്പ സംഗമത്തിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും പങ്കെടുത്തവരുടെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ മനസ്സിലാകുമല്ലോ അയ്യപ്പ സംഗമം പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൂന്നാം ഭരണത്തിലേക്ക് പോകുമ്പോള്‍ എല്‍ ഡി എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ഛണ്ഡീഗഡില്‍ തുടക്കം.ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണം പിടിമുറുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് ഏറെ നിര്‍ണായക സമയത്താണെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. ബിഹാറില്‍ ഇന്ത്യ മുന്നണി പരസ്പര ധാരണയില്‍ മുന്നോട്ട് പോയാല്‍ നിതീഷ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ കഴിയുമെന്നും ആനി രാജ പറഞ്ഞു. 24 ന് പാര്‍ട്ടിയുടെ രാഷ്ട്രീയ, സംഘടനാ കാര്യം ഉള്‍പ്പെടെയുള്ള നാലു കമ്മീഷനുകളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടക്കും.