
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഇന്ത്യ സഖ്യത്തിൻ്റെ യോഗം ഇന്ന് നടക്കും. ഇന്ന് രാത്രി എട്ട് മണിക്കാണ് യോഗം നടക്കുക. സെപ്റ്റംബര്‍ 9ന് ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. സുപ്രീംകോടതി മുന്‍ ജഡ്ജി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യൻ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.
അദ്ദേഹത്തിൻ്റെ സ്ഥാനാർഥിത്വം ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ആശയപരമായ പോരാട്ടമാണ് ഇന്ത്യ സഖ്യത്തിന്റേതെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണനാണ്.