
രാഹുൽ മാങ്കുട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതെന്ന് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. തെറ്റ് ബോധ്യപ്പെട്ടത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തത്. സസ്പെൻ്റ് ചെയ്ത അതേ ആളുകൾ രാഹുലിനെ പ്രതിരോധിക്കാനും രംഗത്ത് വരുന്നു എന്നും അവർ പറഞ്ഞു.
പ്രതിപക്ഷ നേതാവിൻ്റെ നടപടി അത്യന്തം അപലപനീയമാണ്. രാഹുലിനെ പ്രതിരോധിക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഒരേ സമയം നടപെടിയെടുക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. സീരിയൽ സെക്ക്ഷ്വൽ ഒഫൻഡറെയാണ് കോൺഗ്രസ് പ്രതിരോധിക്കുന്നത് എന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.