KeralaNews

‘മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിക്കുന്നു’; മുഖ്യമന്ത്രി

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഗോ രക്ഷയുടെ പേരില്‍ ഇഷ്ട ഭക്ഷണം കഴിച്ചതിൻ്റെ പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീമാരെ വേട്ടയാടിയതും നാം കണ്ടു. ഭീകരമാണ് ഈ അവസ്ഥ. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാനുമുള്ള അവകാശം ഭരണഘടന നമുക്ക് ഉറപ്പുനൽകുന്നു. മാനവികതയുടെ ദർശനങ്ങളാണ് കരുണാകര ഗുരുവിനെ പോലുള്ള ആളുകൾ ലോകത്തിന് പറഞ്ഞുതന്നത്. എല്ലാവർക്കും എല്ലാം കിട്ടണമെന്ന ഗുരുവിൻറെ പ്രഖ്യാപനം മഹത്തരമായ ആശയമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പള്ളികളും മസ്ജിദുകളും ഭരണകൂട ഒത്താശയോടെ ആക്രമിക്കപ്പെടുന്നു. എത്ര ഭീകരമാണ് ഈ അവസ്ഥ. ഏതു മതത്തിൽ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ആ ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെയാണ് ഇത്തരം ഹീനമായ പ്രവർത്തനം നടത്തുന്നത്. ഇത്തരം ഒരു സംഭവവും കേരളത്തിൽ ഉണ്ടാകുന്നില്ല. ഇവിടെ ആണ് കേരളം ഒന്നായി നിൽക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button