KeralaNews

“സാധാരണക്കാരന്റെ ഓണം സമൃദ്ധമാക്കാൻ എല്ലാ സംവിധാനവും സർക്കാർ ഒരുക്കി ; മുഖ്യമന്ത്രി

ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകള്‍ ആരംഭിച്ചു. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഓണം സമുദ്ധമായി ആഘോഷിക്കാൻ ജനങ്ങൾക്ക് കഴിയണമെന്നും അതിനായി ശക്തമായ ഇടപെടലാണ് സർക്കാരിന്റെ നേതൃത്വത്തിൽ പൊതുവിപണിയിൽ നടത്തിയിട്ടുള്ളതെന്നും വെളിച്ചെണ്ണ അടക്കമുള്ള അവശ്യ വസ്തുക്കളുടെ വില പിടിച്ചുനിർത്താനായത് ഇതിന്റെ ഭാഗമെന്നും മുഖ്യമന്ത്രി ഓണച്ചന്തകൾ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കേര വെളിച്ചെണ്ണ 457 രൂപയ്ക്ക് സപ്ലൈകോ വിതരണം ചെയ്തു. 250 കോടിയിൽ കുറയാത്ത കച്ചവടം സപ്ലൈകോ വഴി ഓണകാലത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാർ നയമെന്നും ഒരു മണി അരി പോലും അധികം നൽകാൻ കേന്ദ്രം തയ്യാറായില്ല എന്നും എന്നാൽ ബദൽ നയം നടപ്പിലാക്കുന്നത് കൊണ്ടാണ് സംസ്ഥാന വേറിട്ട് നിൽക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.
ജില്ലാ കേന്ദ്രങ്ങള്‍ക്കു പുറമേ ഇക്കുറി 140 നിയമസഭ മണ്ഡലങ്ങളിലും പ്രത്യേക ഓണച്ചന്തകള്‍ തുറക്കും. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ 10 ദിവസങ്ങളിലായാണ് സംസ്ഥാനത്ത് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഇക്കുറി 140 നിയമസഭാ മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 200-ഓളം ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുണ്ട് സപ്ലൈകോയില്‍. പൊതുവിപണിയെ അപേക്ഷിച്ച് വന്‍ വിലക്കുറവില്‍ ഇനി സാധനങ്ങള്‍ വാങ്ങാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button