KeralaNews

കത്ത് വിവാദം; ചെന്നൈ വ്യവസായി ഷർഷാദിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഡോ ടി എം തോമസ് ഐസക്

ചെന്നൈ വ്യവസായി ഷർഷാദിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഡോ ടി എം തോമസ് ഐസക്. തനിക്കെതിരെ ഉന്നയിച്ച കത്ത് വിവാദത്തിലാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ ആരോപണം ഉന്നയിച്ചതിനാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ചതുമൂലം ഉണ്ടായ അപമാനത്തിന്‌ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണം. നോട്ടീസ്‌ ലഭിച്ച്‌ ഏഴു ദിവസത്തിനകം വസ്‌താവിരുദ്ധമായ പ്രസ്‌താനകൾ പിൻവലിച്ച്‌ മാപ്പ്‌ പറയണം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്ന്‌ നോട്ടീസിൽ വ്യക്‌തമാക്കുന്നു. എൻ രഘുരാജ് അസോസിയേറ്റ്സ്‌ മുഖാന്തിരമാണ്‌ നോട്ടീസ്‌ അയച്ചത്‌. ഏഴ് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കേസ് ഫയൽ ചെയ്യും. പിന്നെ കോടതിയിൽ കാര്യങ്ങൾ തീർപ്പാക്കാമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button