
രാഹുലില്‍ മാങ്കൂട്ടത്തില്‍ എം എൽ എക്കെതിരെ വിമര്‍ശനവുമായി പാലക്കാട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍. രാഹുലിനെ വീഴ്ച പറ്റിയതായി അദ്ദേഹം പറഞ്ഞു. രാഹുലിന്റെ രാജിക്കായി ആരും തന്നെ സമീപിച്ചിട്ടില്ല. രാഹുലിനെ പാലക്കാട്ടെ നേതാക്കള്‍ അടൂരിലെ വീട്ടിൽ പോയി കണ്ടതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. രാജി വെക്കുന്നില്ലെങ്കില്‍ പുറത്താക്കണം. രാഹുലിനെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാര്‍മികത വേണം. പെൺകുട്ടികളുടെ ശബ്ദരേഖ അടക്കം പുറത്തുവന്നതാണ്. എന്നിട്ടും രാജിവെക്കാതിരിക്കുന്നത് നാണക്കേടാണ്. സംഭവത്തില്‍ കേസെടുക്കാനാവുമോ എന്ന് പൊലീസാണ് പരിശോധിക്കേണ്ടതെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.