KeralaNews

തെരഞ്ഞെടുപ്പിലെ കള്ളവോട്ട്: എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് എളമരം കരീം

കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു എംപി സ്ഥാനം പാര്‍ലമെന്റില്‍ ലഭിക്കുന്നത് ഇങ്ങനെയാണെങ്കില്‍ പിന്നെ എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പിലാക്കുന്നത് എന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം.

നരേന്ദ്രമോദി മത്സരിച്ച വാരണാസി മണ്ഡലത്തിലും സമാനമായ രീതിയില്‍ കള്ളവോട്ട് കാണിച്ചു എന്നആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ വലിയ ചുടുകാട്ടില്‍പി കൃഷ്ണപിള്ളയുടെ 77-ാം ചരമവാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും പിന്നീട് പി കൃഷ്ണപിള്ള അവസാന നാളുകള്‍ ചിലവഴിച്ച മുഹമ്മ ചെല്ലിക്കണ്ടത്തില്‍ ഭവനത്തിലും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനം നടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് സി എസ് സുജാത ആറ് നാസര്‍ പി പിചിതരം എച്ച് സലാം തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും അനുസ്മരണ സമ്മേളനത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button