
സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലില്‍ നിന്നും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഇതുവരെ മോചിതരായിട്ടില്ലെന്ന് എം ടി രമേശ്.യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ പോകുന്നത് രോഗമാണ്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ ഇതിനുവേണ്ട ചികിത്സയ്ക്ക് അടിയന്തരമായി വിധേയമാകണം പൂരത്തിന്റെ പിറകെ ആയിരുന്നു.
അത് ക്ലച്ച് പിടിക്കാതെ വന്നതോടെയാണ് വോട്ടര്‍ പട്ടികയുമായി ഇവര്‍ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമാനുസൃതമായിട്ടുള്ള ചട്ടങ്ങള്‍ അനുസരിച്ചാണ് ബിജെപി തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്. സുരേഷ് ഗോപിയും കുടുംബവും രഹസ്യമായിട്ടല്ല വോട്ട് ചെയ്യാന്‍ പോയത്. എല്‍ഡിഎഫും യുഡിഎഫും തോല്‍വി സമ്മതിക്കാന്‍ തയ്യാറാവണം.
തിരുവനന്തപുരത്തുനിന്നും വോട്ട് വെട്ടി മാറ്റിയാണ് സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തത് ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. സുരേഷ് ഗോപിക്ക് രണ്ടു സ്ഥലത്ത് വോട്ട് ഇല്ല. വട്ടിയൂര്‍ കാവില്‍ കെ മുരളീധരന് ചെ യ്തതും ഇതുതന്നെ അല്ലേ എന്നും എം ടി രമേശ് ചോദിച്ചു.