തണൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൻ കുളച്ചൽ യുദ്ധവിജയ വാർഷികം ആചരിച്ചു.

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ ആഭുമുഖ്യത്തിൻ കുളച്ചൽ യുദ്ധവിജയ വാർഷികം ആചരിച്ചു.
ഇതുമായി ബന്ധപ്പെട്ട പൈതൃക യാത്ര കരസേനയുടെ പാങ്ങോടുള്ള കുളച്ചൽ ഗേറ്റിനു സമീപം പുലർച്ചെ 5.30ന് ബ്രിഗേഡ് ക്യാംപ് കമാൻഡന്റ് കിരൺ കെ. നായർ ഫ്ലാഗ്ഓഫ് ചെയ്തു. കുളച്ചലിലെ യുദ്ധവിജയ സ്മാരകത്തിൽ രാവിലെ 7.30 ന്പുഷ്പാർച്ചന, അനുസ്മരണം, രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായുള്ള പൈതൃക പ്രവർത്തകരുടെ സംഗമം എന്നിവ നടന്നു.

ചരിത്രകാരന്മാരായ ഡോ.ടി.പി ശങ്കരൻകുട്ടി നായർ, പ്രഫ എസ്. രാജശേഖരൻ നായർ, പ്രതാപ് കിഴക്കേമഠം, ശങ്കർ ദേവഗിരി, പ്രസാദ് നാരായണൻ, അംബിക അമ്മ എം. എസ്. ശംഭുമോഹൻ, ആർ. എസ്. പത്മകുമാർ എന്നിവർ പ്രസംഗിച്ചു..
1741 ജൂലൈ 31 നു ലോക ചരിത്രത്തിൽ ആദ്യമായി ഒരു യൂറോപ്പ്യൻ സേനയെ ഒരു ഏഷ്യൻ ശക്തി പരാജയപ്പെടുത്തി.. വേണാട് സൈന്യം ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ സേനയെ തോൽപ്പിച്ചു. തുടർന്ന് ഡച്ച് സേനാ മേധാവിയെ വേണാട് സൈന്യത്തിന്റെ തടവുകാരൻ ആക്കി. തിരുവിതാംകൂറിൻ്റെ അടിത്തറ പാകിയ ഈ യുദ്ധമായിരുന്നു ഇന്ത്യൻ ആർമിയുടെ ആധുനികവൽക്കരണത്തിനു തുടക്കം കുറിച്ച സംഭവ വികാസങ്ങൾക്ക് അടിസ്ഥാനമായതും.. യുദ്ധത്തിൽ നായർ സേനയെ നയിച്ച ചെമ്പക രാമൻ പിള്ളയെയും അറുമുഖൻ പിള്ളയെയും നാണുപിള്ളയെയും നാട്ടുപ്പടയെ നയിച്ച പനച്ചിയമ്മാളിനെയും ചേവകർ (ഈഴവപ്പടയെ) പടയെ നയിച്ച രാഘവ ചേകവരെയും കടൽയുദ്ധത്തിൽ പങ്കെടുത്ത മൽസ്യത്തൊഴിലാളികളെയും ചടങ്ങിൽ അനുസ്മരിച്ചു സംസാരിച്ചു.
ചിത്രങ്ങൾ Satheesh Kammath R