സ്കൂൾ സമയ മാറ്റം; അടുത്ത വർഷം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്ന മന്ത്രിയുടെ വാദത്തിനെതിരെ സമസ്ത

സ്കൂൾ സമയമാറ്റം അടുത്ത വർഷം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ സമസ്ത. മന്ത്രിയുടെ പുതിയ പ്രതികരണം സംഘടന ചർച്ച ചെയ്യുമെന്ന് സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനാഴി പറഞ്ഞു.
ചർച്ചയിലെ ഭൂരിപക്ഷ അഭിപ്രായം സർക്കാർ തീരുമാനത്തിനൊപ്പം ആണെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും മൊയ്തീൻ ഫൈസി പറഞ്ഞു.
അടുത്ത വർഷം പരിഗണിക്കാമെന്ന ഉറപ്പൊന്നും നൽകിയിട്ടില്ലെന്നായിരുന്നു ചർച്ചക്കുശേഷം മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചത്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് ചർച്ച കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമസ്ത പറഞ്ഞിരുന്നു. അടുത്ത അധ്യയന വർഷം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും സമസ്ത അവകാശപ്പെട്ടിരുന്നു.