KeralaNews

അക്രമ രാഷ്ട്രീയത്തിന് എതിരായ പ്രതീകമായല്ല താന്‍ പാര്‍ലമെന്റിലേക്ക് എത്തുന്നത്; സി സദാനന്ദന്‍

വികസിത ഭാരതം പോലെ വികസിത കേരളമാണ് തന്റെ ലക്ഷ്യമെന്ന് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍. ചുമതല പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ഏല്‍പ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന് എതിരായ പ്രതീകമായല്ല താന്‍ പാര്‍ലമെന്റില്‍ എത്തുന്നത്. വിവാദങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിക്കാനില്ല. വിവാദം ഉന്നയിക്കുന്നവരോട് നല്ല നമസ്‌കാരം. യോഗ്യത ഉള്ളത് കൊണ്ടാണ് രാജ്യസഭ അംഗമായി തിരഞ്ഞെടുത്തതെന്നും സി സദാനന്ദന്‍ പറഞ്ഞു.

സി സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനടക്കം രംഗത്തെത്തിയിരുന്നു. കറ കളഞ്ഞ ഒരു ആര്‍എസ്എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. സാധാരണ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളതെന്നും പി ജയരാജന്‍ ചൂണ്ടികാട്ടി.

കണ്ണൂര്‍ മട്ടന്നൂര്‍ പഴശ്ശിയിലെ സിപിഐഎം പെരിഞ്ചേഴി ബ്രാഞ്ച് സെക്രട്ടറി പി എം ജനാര്‍ദനനെ കൈകാല്‍ വെട്ടി കൊല്ലാന്‍ ശ്രമിച്ചെന്ന കേസും എസ്എഫ്ഐ നേതാവ് കെവി സുധീഷിന്റെ കൊലപാതകവും ചൂണ്ടികാട്ടി ദേശാഭിമാനി പത്രത്തില്‍ വന്ന ലേഖനം പങ്കുവെച്ചാണ് പി ജയരാജന്റെ വിമര്‍ശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button