KeralaNews

“മരണത്തിൻ്റെ പേരിൽ മെഡിക്കൽ കോളജിനെ തകർക്കാൻ ശ്രമം, കുടുംബത്തിൻ്റെ ആവശ്യം സർക്കാർ അംഗീകരിക്കും” : മന്ത്രി വി എൻ വാസവൻ

കോട്ടയം മെഡിക്കൽ കോളേജിൽ ഉപേകസിച്ച കെട്ടിടം ഇടിഞ്ഞു വീണ സംഭവത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിൻ്റെ ആവശ്യം സർക്കാർ അംഗീകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കുടുംബം ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളാണ്. സർക്കാർ അഞ്ച് കാര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മരണത്തിൻ്റെ പേരിൽ മെഡിക്കൽ കോളജിനെ തകർക്കാൻ പ്രതിപക്ഷം ശ്രമം നടത്തി. 1165 കോടിയുടെ വികസനമാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. കോളേജിൽ 85 പ്രോജക്ടുകൾ നടപ്പാക്കിയിട്ടുണ്ട്. പാവപ്പെട്ടവർക്ക് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ രാജ്യത്തെ ഒന്നാം സ്ഥാനത്തുളള മെഡിക്കൽ കോളേജാണ് കോട്ടയം. ടി.കെ. ജയകുമാറിനെ അപമാനിച്ചത് വേദനിപ്പിച്ചുവെന്നും
ആരോഗ്യ മന്ത്രി രാജിവയ്ക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ക്യാൻസർ സെൻ്ററിൻ്റെ നിർമ്മാണ വേളയിൽ രണ്ട് തൊഴിലാളികൾ മരിച്ചു. അന്ന് കരുണാകരൻ മുഖ്യമന്ത്രിയായിരുന്നു. ആ കുടുംബത്തിന് ഒന്നും നൽകിയില്ല. ജൂലൈ 2 ന് ഉണ്ടായ അപകടത്തിൽ ആദ്യം ഘട്ടത്തിൽ പരുക്കേറ്റത് രണ്ടുപേർക്കാണെന്നാണ് അറിഞ്ഞത്. മണ്ണുമാന്തി യന്ത്രം എത്താൻ തടസങ്ങൾ ഉണ്ടായി. ആ തടസ്സങ്ങൾ മാറ്റാൻ സമയം വേണ്ടി വന്നു. അല്ലാതെ രക്ഷാ പ്രവർത്തനതിന് തടസ്സം ഉണ്ടായില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിന്ദുവിൻ്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. വസ്തുകൾ മറച്ചുവെച്ച് കള്ളം പ്രചരിപ്പിച്ചു. പുരയ്ക്ക് തി പീടിച്ചപ്പോൾ വാഴ വെട്ടുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചതും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button