
മോദി സർക്കാറിൻ്റെ കീഴിൽ പൊതുവിദ്യാഭ്യാസമേഖല നേരിടുന്നത് വലിയ വെല്ലുവിളിയെന്ന് എസ്എഫ്ഐ. കേരളം അക്കാര്യത്തിൽ മികച്ച മാതൃക. വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് വരാൻ ഗവർണറെ ഉപയോഗിച്ചു കേന്ദ്രം നീക്കം നടത്തുന്നതായും ഗവർണർ ഇതേ നില തുടരുകയാണെങ്കിൽ ജനാധിപത്യമൂല്യം ഉയർത്തിപ്പിടിച്ച് എന്ത് വില കൊടുത്തും നേരിടുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.
എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിൻ്റെ രണ്ടാം ദിവസവും പൊതുചർച്ച തുടരുകയാണ്. മോദി സർക്കാറിൻ്റെ കീഴിൽ പൊതുവിദ്യാഭാസം വലിയ വെല്ലുവിളി നേരുന്നതായി സമ്മേളനം വിലയിരുത്തി. ബംഗാളിൽ ഉൾപ്പെടെ വിദ്യാഭ്യാസ മേഖല തകരുകയാണ്. ഇക്കാര്യത്തിൽ കേരളം വേറിട്ട മാതൃക തീർക്കുന്നതായി എസ്എഫ്ഐ അഖിലേന്ത്യാ ജോയൻ്റ് സെക്രട്ടറിശ്രീജിൻ ഭട്ടാചാര്യ പറഞ്ഞു.
ഗവർണർമാർ യൂണിവേഴ്സിറ്റിയെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസമേഖലയിമലക്ക് കടന്ന് വരാൻകേന്ദ്രം ഗവർണറെ ഉപയോഗിച്ചു നീക്കം നടത്തുന്നതായും ഇതേ നില തുടർന്നാൽ ജനാധിപത്യമൂല്യം ഉയർത്തിപ്പിടിച്ച് എന്ത് വിലകൊടുത്തും നേരിടുമെന്നും എസ്എഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് അനുശ്രീ പറഞ്ഞു. എല്ലാവർക്കും ഇൻ്റർനെറ്റ്, എഐ ഉപയോഗ സാധ്യത, ആദിവാസി കുട്ടികളുടെ സംരക്ഷണം തുടങ്ങിവിവിധ വിഷയങ്ങളിൽ സമ്മേളനം പാസാക്കി.