KeralaNews

എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം; കോഴിക്കോട് പതാക ഉയര്‍ന്നു.

എസ്എഫ്‌ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട് പതാക ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി. നാളെയാണ് പ്രതിനിധി സമേളനം. പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ കെ.വി സുധിഷ് നഗറില്‍ ആണ് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നത്.

രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ സ്മരണകളുറങ്ങുന്ന ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജിലെ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച പതാക ജാഥയും മധുരയ്ക്കടുത്ത തിരുപറണ്‍കുന്ദ്രം ത്യാഗരാജര്‍ എന്‍ജിനീയറിങ് കോളേജിലെ സോമു – സെമ്പു രക്തസാക്ഷി മെമ്മോറിയലില്‍ നിന്ന് കൊളുത്തിയ ദീപശിഖയും കൂത്തുപറമ്പിലെ കെ വി സുധീഷ് രക്തസാക്ഷി കുടീരത്തില്‍ നിന്ന് പുറപ്പെടുന്ന കൊടിമര ജാഥയും പൊതുസമ്മേളന നഗരിയില്‍ സംഗമിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ആണ് പതാക ഉയര്‍ത്തിയത്. കനത്ത മഴയില്‍ മുദ്രാവാക്യം മുഴങ്ങി. വെള്ളി മുതല്‍ നാലു ദിവസം കോഴിക്കോട് കടപ്പുറത്തിനടുത്ത് പലസ്തീന്‍ സോളിഡാരിറ്റി നഗറിലെ (ആസ്പിന്‍വാള്‍ കോര്‍ട്ട്യാര്‍ഡ്) സീതാറാം യെച്ചൂരി, നേപ്പാള്‍ദേവ് ഭട്ടാചാര്യ മഞ്ചിലാണ് പ്രതിനിധി സമ്മേളനം.

രാവിലെ 10ന്പലസ്തീന്‍ സോളിഡാരിറ്റി നഗറില്‍ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പതാക ഉയര്‍ത്തും. മാധ്യമപ്രവവര്‍ത്തകന്‍ ശശികുമാര്‍, നാടക സംവിധായകനും നടനുമായ എം കെ റെയ്ന എന്നിവര്‍ ചേര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. തിങ്കള്‍ രാവിലെ വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും നടക്കും.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിദ്യാര്‍ഥി റാലി മുഖ്യമന്ത്രി പിണറായിയ വിജയന്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button