KeralaNewsPolitics

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: എം എ ബേബി

രാജ്യം ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്നും അതിന്റെ പതിനൊന്നാം വർഷത്തിലേക്ക് കിടക്കുകയാണെന്നും സിപി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാർ ‘അടിയന്തരാവസ്ഥ- അർധ ഫാസിസ്റ്റ് വാഴ്ചയുടെ 50-ാം വർഷം’ ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസിന് ഈ രാജ്യത്ത് ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളാൻ സാധിക്കില്ലെന്നും ആർഎസ്എസിന്റെ രൂപഘടന തന്നെ സ്വച്ഛാധിപത്യത്തിലൂന്നിയതാണെന്നും അദ്ദേഹം സെമിനാർ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു.

“ഭൂരൂഹമായ സംവിധാനമാണ് ആർഎസ്എസിന് ഉള്ളത്. അവരുടെ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായല്ല. രാജ്യം ഇപ്പോൾ
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആർഎസ്എസ് എന്ന അർദ്ധഫാസിസ്റ്റ് സൈനിക ദളംസർക്കാരിന് പിന്നിലുണ്ട്. സർക്കാർ സംവിധാനം മുഴുവൻ അർദ്ധ ഫാസിസ്റ്റ് നയം നടപ്പിലാക്കാൻ ഉപയോഗിക്കുകയാണ്. അതിൽ നിതാന്തമായ ജാഗ്രതയാണ് വേണ്ടത്. അതാണ് അടിയന്തരാവസ്ഥ നൽകുന്ന പാഠം എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button