KeralaNews

‘അടിയന്തരാവസ്ഥ എന്തിന് നടപ്പാക്കിയെന്ന് ഇന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല’: പി.ജയരാജന്‍

എന്തുകൊണ്ട് ഈ വീഡിയോ ഇത്ര വൈറലായി? ഉത്തരം സ്വയം കണ്ടെത്തി ഗ്രാൻഡ് മാസ്റ്റർ,അര്‍ധഫാസിസ്റ്റ് ഭീകരതയാണ് അടിയന്തരാവസ്ഥയില്‍ നടപ്പാക്കിയതെന്നും എന്തിന് അത് നടപ്പാക്കിയെന്ന് ഇന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ലെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭീകരമുഖം അടിയന്തരാവസ്ഥയില്‍ ദൃശ്യമായെന്നും ജനാധിപത്യ സംരക്ഷണ ഭടന്‍മാരാണ് അവരെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് നടിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

‘ഒരു പെണ്‍ ഹിറ്റ്‌ലര്‍ ജനിക്കുന്നു എന്നാണ് അന്ന് എകെജി പ്രസംഗിച്ചത്. കേരളത്തിലെ യുഡിഎഫിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണല്ലോ അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധികാര വാഴ്ചക്ക് പൊതുബോധം ചമക്കാനാണ് മുഖ്യധാര മാധ്യമങ്ങള്‍ ശ്രമിച്ചത്. പ്രതിപക്ഷം ഫാസിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നായിരുന്നു അന്ന് മുഖ്യധാര മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.
കണ്ണൂരുള്‍പ്പടെ പല പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗുണ്ടാക്യാമ്പുകള്‍ ഉണ്ടാക്കിയിരുന്നു. തൊഴിലാളി കേന്ദ്രങ്ങളെ ആക്രമിക്കുക അന്നത്തെ കോണ്‍ഗ്രസ് രീതിയായിരുന്നു.

നിശ്ചയദാര്‍ഢ്യത്തോടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ അനവധി പ്രതിസന്ധിയെ മറികടന്നവരാണ് അടിയന്തരവസ്ഥ കാലത്ത് ജയിലില്‍ പോയവര്‍.ഇവരാണ് ജനാധിപത്യ പുനസ്ഥാപനത്തിന് നമ്മളെ സഹായിച്ചത്. ജനാധിപത്യ പുനസ്ഥാപനത്തിനായി ഒന്നിപ്പിക്കുന്നവരെയെല്ലാം ഒരുമിപ്പിച്ച് നിര്‍ത്തി. സ്വേച്ഛാധിപത്യത്തെ തോല്‍പ്പിക്കാനായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചത്.’- അദ്ദേഹം പറഞ്ഞു.
അതേസമയം നിലമ്പൂര്‍ വിജയത്തില്‍ ഉറഞ്ഞു തുള്ളുന്ന വലതുപക്ഷം 77 ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കണമെന്നുംനിലമ്പൂര്‍ വിജയം ശാശ്വത വിധിയാണെന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ കരുതണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button