KeralaNews

മൂന്നാമൂഴം ഉണ്ടാകില്ല; കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു, എ കെ ആന്റണി

രണ്ടുവട്ടം തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിച്ച നിലമ്പൂരില്‍ നാലാം വാര്‍ഷികം കഴിഞ്ഞ് നേതാക്കന്മാര്‍ മൂന്നാംമൂഴം കാത്തിരിക്കുന്ന അവസരത്തില്‍ നിലമ്പൂര്‍ വഴി കേരളത്തിലെ ജനങ്ങള്‍ പിണറായി സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിരിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി.യുഡിഎഫിന്റേത് അതിശയകരമായ വിജയമാണ് നേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങളും അദ്ദേഹം പങ്കുവെച്ചു. തന്റെ സുഹൃത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം വലിയ സന്ദേശമാണെന്നും ഇനി അങ്ങോട്ട് പിണറായി സര്‍ക്കാര്‍ ‘കെയര്‍ടേക്കര്‍ സര്‍ക്കാര്‍’ ആണ്. നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു. ജനവിധി അതാണ്, ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഉജ്വലമായ വിജയത്തില്‍ യുഡിഎഫ് നേതാക്കള്‍ അഹങ്കരിക്കരുതെന്ന ഉപദേശവും എ കെ ആന്റണി യുഡിഎഫ് നേതാക്കള്‍ക്ക് നല്‍കി. കാരണം ഇത് യുഡിഎഫിന്റെ വിജയം മാത്രമല്ല. സര്‍ക്കാര്‍ വിരുദ്ധവികാരം അലയടിപ്പിക്കുന്ന ജനങ്ങളുടെ വിജയമാണ്. ഇനി ആര് വിചാരിച്ചാലും എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചു വരില്ല. എല്‍ഡിഎഫിന്റെ കേരളത്തിലെ അധ്യായം അടഞ്ഞു കഴിഞ്ഞിരിക്കുന്നു. മൂന്നാമൂഴത്തിന് ആരും സ്വപ്നം കാണേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടുവട്ടം തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിച്ച നിലമ്പൂരില്‍ നാലാം വാര്‍ഷികം കഴിഞ്ഞ് നേതാക്കന്മാര്‍ മൂന്നാംമൂഴം കാത്തിരിക്കുന്ന അവസരത്തില്‍ നിലമ്പൂര്‍ വഴി കേരളത്തിലെ ജനങ്ങള്‍ പിണറായി സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിരിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി. യുഡിഎഫിന്റേത് അതിശയകരമായ വിജയമാണ് നേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങളും അദ്ദേഹം പങ്കുവെച്ചു. തന്റെ സുഹൃത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം വലിയ സന്ദേശമാണെന്നും ഇനി അങ്ങോട്ട് പിണറായി സര്‍ക്കാര്‍ ‘കെയര്‍ടേക്കര്‍ സര്‍ക്കാര്‍’ ആണ്. നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു. ജനവിധി അതാണ്, ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഉജ്വലമായ വിജയത്തില്‍ യുഡിഎഫ് നേതാക്കള്‍ അഹങ്കരിക്കരുതെന്ന ഉപദേശവും എ കെ ആന്റണി യുഡിഎഫ് നേതാക്കള്‍ക്ക് നല്‍കി. കാരണം ഇത് യുഡിഎഫിന്റെ വിജയം മാത്രമല്ല. സര്‍ക്കാര്‍ വിരുദ്ധവികാരം അലയടിപ്പിക്കുന്ന ജനങ്ങളുടെ വിജയമാണ്. ഇനി ആര് വിചാരിച്ചാലും എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചു വരില്ല. എല്‍ഡിഎഫിന്റെ കേരളത്തിലെ അധ്യായം അടഞ്ഞു കഴിഞ്ഞിരിക്കുന്നു. മൂന്നാമൂഴത്തിന് ആരും സ്വപ്നം കാണേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button