
പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന് പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നൽകാനുള്ള അവസരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. നിലമ്പൂർ ചന്തകുന്നിൽ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എ ബേബി.
മതത്തെ രാഷ്ട്രീയത്തിൽ ദുരുപയോഗം ചെയ്യുന്ന പ്രവണത നിലമ്പൂരിൽ ഉണ്ടായി. ആശാസമരത്തിന് പിന്നിലും രാഷ്ട്രീയമുണ്ട്. അതുകൊണ്ടാണ് അവർ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് വന്നതെന്നും എം.എ ബേബി പറഞ്ഞു. നിലമ്പൂരിലെ മത്സരം എൽഡിഎഫ് യുഡിഎഫ് തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷം മതത്തിനെതിരെ ആണ് എന്ന കള്ള പ്രചാരവേല നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് മത സൗഹാർദ്ദം ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു. സ്വരാജ് നിലകൊള്ളുന്നത് മത സൗഹാർദ്ദത്തിന് വേണ്ടിയാണെന്നും ബേബി പറഞ്ഞു. മത രാഷ്ട്ര വാദികളും ആയി യുഡിഎഫ് കൂട്ട്കെട്ട് ഉണ്ടെന്നും ഒളിഞ്ഞും തെളിഞ്ഞും മുമ്പ് ഉണ്ടായിരുന്നത് ഇപ്പോൾ പരസ്യമായെന്നും അദ്ദേഹം ആരോപിച്ചു.