KeralaNews

ആറന്മുള പദ്ധതി; നീർത്തടങ്ങളും നെൽപാടങ്ങളും നികത്താൻ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി

ആറന്മുള പദ്ധതിക്കായി നീർത്തടങ്ങളും നെൽപാടങ്ങളും നികത്താൻ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് മീഡിയവണ്ണിനോട് പറഞ്ഞു. ഈ ഭൂമിക്കു വേണ്ടി സമരം ചെയ്ത വ്യക്തിയാണ് താനെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.

തന്റെ മുമ്പിൽ വന്ന ഫയലിൽ താൻ കുറിപ്പ് എഴുതിയിട്ടുണ്ട്. എവിടെയും തന്റെ നിലപാട് ഇതാണ്. കൃഷി ഭൂമി നികത്താൻ പറ്റില്ലെന്നും പുതിയ പദ്ധതി എന്താണെന്ന് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃഷി വകുപ്പിന്റെ നിലപാട് വ്യവസായ വകുപ്പിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്ക് പ്രത്യേകിച്ചൊരു ഭാരതം ഇല്ലെന്നാണ് തന്റെ നിലപാടെന്നും അതാണ് രാജ്ഭവനോട് വ്യക്തമാക്കിയതെന്നും രാജ്ഭവൻ വിഷയത്തിൽ എപിഎസിന് മറുപടിയായി പ്രസാദ് പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നും തന്റെ ചോദ്യങ്ങൾക്ക് ഇപ്പോഴും മറുപടി തന്നിട്ടില്ലെന്നും പറഞ്ഞ മന്ത്രി മുഖ്യമന്ത്രിയോട് സംസാരിച്ചതിനുശേഷം ആണ് താൻ രാജ്ഭവനോട് മറുപടി പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button