KeralaNewsPolitics

യു ഡി എഫ് നടത്തുന്നത് കപട നാടകമാണെന്ന് തിരിച്ചറിയാനുള്ള ശേഷി ജനങ്ങൾക്കുണ്ട്: മന്ത്രി കെ ബി ​ഗണേഷ് കുമാർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയാണ് എം സ്വരാജെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ. എന്തും പ്രചാരണായുധമാക്കുന്നു. തരം താണ നടപടിയാണ് തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. വഴിക്കടവിൽ പിഞ്ചുകുഞ്ഞ് അപകടത്തിൽപ്പെട്ടപ്പോൾ അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. ഇപ്പോൾ അറബിക്കടലിലെ കപ്പൽ അപകടത്തിനു കാരണം എൽഡിഎഫ് സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അങ്ങനെ നാട്ടിൽ എന്ത് നടന്നാലും കുറ്റം സർക്കാരിൻ്റെ തലയിൽ വെയ്ക്കുന്നതാണ് പ്രതിപക്ഷ ശീലം.

എന്തും പ്രചാരണായുധമാക്കുന്നത്. തരം താണ നടപടിയാണ്. ഇത് കപട നാടകമാണെന്ന് തിരിച്ചറിയാനുള്ള ശേഷി ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജമാ അത്തെ ഇസ്ലാമി ബന്ധത്തെ പറ്റിയും മന്ത്രി പ്രതികരിച്ചു. യുഡിഎഫിൻ്റെ ജമാഅത്തെ ഇസ്ലാമി ബന്ധം പുതിയതല്ലെന്നും. പാലക്കാടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

എല്ലാ വർഗീയ ശക്തികളുമായും കോൺ​ഗ്രസ് കൂട്ടുകൂടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് പറയാനുള്ള ധൈര്യം എൽഡിഎഫിന് മാത്രമുള്ളതാണെന്നും കെ ബി ​ഗണേഷ് കുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button