‘ഭരണഘടന ചുതല വഹിക്കുന്നവർ ഏതെങ്കിലും പാർട്ടിയുടെയോ ചിഹ്നത്തിന്റെയോ ചുവട് പിടിച്ച് പോകേണ്ടതില്ല’: മന്ത്രി പി രാജീവ്

ഭരണഘടന ചുതല വഹിക്കുന്നവർ പിന്തുടരേണ്ടത് ഭരണഘടന ചിഹ്നങ്ങളാണെന്ന് മന്ത്രി പി രാജീവ്. ഏതെങ്കിലും പാർട്ടിയുടെയോ ചിഹ്നത്തിന്റെയോ ചുവട് പിടിച്ച് പോകേണ്ടതില്ല എന്നും മന്ത്രി വ്യക്തമാക്കി. കൃഷി വകുപ്പ് തന്നെ കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. രാജ്ഭവൻ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
എന്ത് ഉദ്ദേശത്തിലാണോ അവധി അതിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്. മറ്റെന്തെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കാം. ലീഗ് എല്ലാ വിഷയവും വിവാദമാകുകയാണ്. മലപ്പുറം പരാമർശ വിവാദവും അതിൻ്റെ ഭാഗമാണ് എന്നും മന്ത്രി പറഞ്ഞു.
മലപ്പുറമേ വേണ്ടെന്ന് പറഞ്ഞ് ജാഥ നടത്തിയത് ആര്യാടൻ മുഹമ്മദാണ്. കോൺഗ്രസ് ആകെ മലപ്പുറം ജില്ലാ രൂപീകരണത്തിന് എതിരായിരുന്നു.
ക്ഷേമ പെൻഷനിലൂടെ പാവപ്പെട്ടവരെയാണ് അധിക്ഷേപിച്ചത്. പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.