
ബലിപ്പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച അവധി ദിവസമായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
പെരുന്നാള്‍ ശനിയാഴ്ച ആണെന്ന ന്യായം പറഞ്ഞാണ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രമല്ല സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വെല്ലുവിളിയാണ്. മാത്രമല്ല സ്‌കൂളുകളും കോളജുകളും വെള്ളിയാഴ്ച പൊതുഅവധി എന്ന നിലയിലാണ് അക്കാഡമിക് കലണ്ടര്‍ അടക്കം ക്രമീകരിച്ചിട്ടുള്ളത് – അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അതിനാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു സര്‍ക്കാര്‍ വെള്ളിയാഴ്ച കൂടി അവധി ദിവസമായി പ്രഖ്യാപിക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.