KeralaNews

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിനം മണ്ഡലത്തില്‍ ഡ്രൈ ഡേ, പൊതുഅവധി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ദിവസമായ ജൂൺ 19 (വ്യാഴം) മുതൽ പോളിംഗ് അവസാനിക്കുന്ന 48 മണിക്കൂറിനുള്ളിൽ മണ്ഡലത്തിൽ ഡ്രൈ ഡേ ആയിരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ഈ കാര്യം അറിയിച്ചത്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി പ്രകാരം, പോളിംഗ് ഏരിയയ്ക്കുള്ളിലെ ഹോട്ടലുകൾ ഭക്ഷണശാലകൾ, മദ്യശാലകൾ, മറ്റുകച്ചവടസ്ഥാപനങ്ങൾ,സ്വകാര്യ സ്ഥലം, മറ്റേതെങ്കിലും സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ മറ്റ് വസ്തുക്കളോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടുളളതല്ല.

മദ്യം സൂക്ഷിക്കുന്നതും വിൽക്കുന്നതും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ കർശനമായി സ്വീകരിക്കണം. ഈ കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയം, വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19 ന് നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ശമ്പളത്തോട് കൂടിയ അവധിയായിരിക്കും. ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയായി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മീഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തന്‍ യു. ഖേല്‍കർ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button