KeralaNews

അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണം, 2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും: വി ഡി സതീശന്‍

സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നിലം പതിച്ചു. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. 2026 ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും.

അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണമെന്നും പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എന്റെ ഗുരുനാഥന്‍. മറ്റാര്‍ക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉമ്മന്‍ ചാണ്ടി നടത്തിയപ്പോള്‍ കടല്‍ക്കൊള്ള എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം.ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കടല്‍ കൊള്ളയും ഇപ്പോള്‍ കടല്‍ വിപ്ലവവും എന്നാണ് പറയുന്നത്. തുറമുഖം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ കടൽക്കൊള്ള മാറി കടല്‍ വിപ്ലവം ആയിമാറി.

പാലാരിവട്ടം പാലത്തിന്റെ പേരില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയവര്‍ ദേശീയ പാത തകര്‍ന്നപ്പോള്‍ മിണ്ടുന്നില്ല. ആശുപത്രിയില്‍ മരുന്നില്ല. വിതരണക്കാര്‍ക്ക് പണം നല്‍കിയില്ല. മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ ഇല്ല. ആശ വര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. പാചക തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിട്ട് മൂന്ന് മാസമായി. കേരളത്തെ പാപ്പരാക്കിയ സര്‍ക്കാര്‍ ആണിതെന്നും വി ഡി സതീശന്‍ പറഞ്ഞു. അഴിമതിക്കാരുടെ കൊള്ളക്കാരുടെ സർക്കാരാണിത്.ഓന്തിനെ പോലെ നിറം മാറുന്നവരാണ് ഇടതുപക്ഷമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button