
ഇ.ഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി എന്നത് ഗുരുതരമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം. മാധ്യമങ്ങൾക്ക് പണം നൽകിയെന്ന പ്രസ്താവനയിലൂടെ വി.ഡി സതീശൻ സ്വയം പരിഹാസ്യനാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉയർന്ന് വന്ന എല്ലാ രാഷ്ട്രിയ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നടത്തിയ വാർത്തസമ്മേളനത്തിൽ നൽകിയത്.
ഇഡി ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്ന സംഭവം ഗുരുതരമാണ്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം. ദേശീയ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത വീണ്ടെടുക്കണം. മാധ്യമങ്ങൾക്ക് പണം നൽകിയെന്ന പ്രസ്താവനയിലൂടെ വി.ഡി സതീശൻ സ്വയം പരിഹാസ്യനാവുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സ്വീകരിച്ച തെറ്റായ നടപടികൾക്കെതിരെയുള്ള ജുഡിഷ്യറിയുടെ ഇടപെടൽ ആണ് ആരിഫ് മുഹമ്മദ് ഖാന്വിഷയത്തിൽ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
നമ്മുടെ നാടിൻ്റെ വികസനത്തിൻ്റെയും സാമൂഹ്യപുരോഗതിയുടെയും 9 വർഷങ്ങൾ പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളമെന്ന സ്വപ്നത്തിലേക്ക് ഉറച്ച ചുവടുവയ്പ്പുകളോടെ നാം മുന്നേറുന്നു. കേരളത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ച്ചപ്പാടാണ് നവകേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിലെ പുരോഗതി ഓരോ വർഷവും ജനങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു. ഈ വർഷത്തെ പ്രോഗസ്സ് റിപ്പോർട്ട് തിരുവനന്തപുരത്തെ വാർഷികപരിപാടിയിൽ പുറത്തിറക്കും.