KeralaNews

രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുവെന്ന സൂചന നല്‍കി ടി ശശിധരന്‍

സജീവ രാഷ്ട്രീയം മതിയാക്കുന്നുവെന്ന സൂചന നല്‍കി സിപിഎം നേതാവ് ടി ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 2003 മുതല്‍ തന്റെ മനസ്സ് പിന്നോട്ട് നടക്കാന്‍ തുടങ്ങിയിരുന്നു. 2007 മുതല്‍ കടുത്ത മരവിപ്പും ആരംഭിച്ചു. പക്ഷെ എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നുവെന്ന് ശശിധരന്റെ കുറിപ്പില്‍ പറയുന്നു.

‘ഹൃദയധമനികളില്‍ ഊഷ്മാവേറ്റുന്ന രക്തസാക്ഷിത്വത്തിന്റെ കനലുകള്‍ അത്രതന്നെ ശക്തമായിരുന്നു. ഈ നീണ്ട കാലയളവ് എന്റെ മനസ് ശരീരത്തെ കീഴടക്കാന്‍ എന്ന് നിശംസയം പറയാം. മതിയാക്കുകയല്ല കൂടുതല്‍ പിന്നോട്ട് നടക്കുക എന്നതാണ് ഇന്നത്തെ ശരിയെന്ന് തോന്നുന്നു’. ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശശിധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

നടക്കുക എന്നാല്‍ അര്‍ഥം മുന്നോട്ടുപോകുക എന്നതാണ്. എന്നാല്‍ ചിലപ്പോള്‍ പിന്നോട്ട് നടക്കേണ്ടിയും വരും. 2007 മുതല്‍ കടുത്ത മരവിപ്പും ആരംഭിച്ചു. പക്ഷെ എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നു. ഹൃദയധമനികളില്‍ ഊഷ്മാവേറ്റുന്ന രക്തസാക്ഷിത്വത്തിന്റെ കനലുകള്‍ അത്രതന്നെ ശക്തമായിരുന്നു. ഈ നീണ്ട കാലയളവ് എന്റെ മനസ് ശരീരത്തെ കീഴടക്കാന്‍ എന്ന് നിശംസയം പറയാം. മതിയാക്കുകയല്ല കൂടുതല്‍ പിന്നോട്ട് നടക്കുക എന്നതാണ് ഇന്നത്തെ ശരിയെന്ന് തോന്നുന്നു. ‘സത്യത്തിനൊത്തൊരു തപമില്ലപോല്‍ ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോല്‍’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button