KeralaNews

എൻസിഇആർടി പാഠപുസ്തകങ്ങളിൽ കാണിക്കുന്ന ചരിത്ര നിഷേധം ജനറൽ കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാണിക്കും: മന്ത്രി വി ശിവൻകുട്ടി

എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ കാണിക്കുന്ന ചരിത്ര നിഷേധം മെയ്‌ 2 ന് ന്യൂഡൽഹിയിൽ നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാണിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. യോഗത്തിൽ നേരിട്ട് പങ്കെടുത്ത് ഇക്കാര്യം അവതരിപ്പിക്കും.

പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര സംഭവങ്ങൾ വെട്ടിമാറ്റുന്നത് നീതീകരിക്കാൻ ആവില്ല. കുട്ടികൾ യഥാർത്ഥ ചരിത്രം പഠിക്കേണ്ട എന്നത് അക്കാദമിക സത്യസന്ധതയല്ല. വിദ്യാഭ്യാസരംഗത്തെ കാവ്യവൽക്കരിക്കുന്നത് അക്കാദമിക തിരിച്ചടിക്കു കാരണമാകും.

എസ് എസ് കെയ്ക്ക് കേന്ദ്രം നൽകാനുള്ള വിദ്യാഭ്യാസ ഫണ്ട് തടഞ്ഞു വയ്ക്കുന്നത് നീതീകരിക്കാൻ ആവില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികൾക്കുള്ള ഫണ്ട് ആണത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നൽകുന്ന കേന്ദ്ര ഫണ്ടിനെ കുറിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കേന്ദ്രം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button