
കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ വീട്ടില്‍ ജി എസ് ടി റെയ്ഡ്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ അനു താജിന്റെ നേതൃത്വത്തിൽ വീട്ടിലെ റൂമിനുള്ളിൽ പൂട്ടിയിട്ടു. ശൂരനാട് പൊലീസെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന. ജി എസ് ടി ഇന്റലിജന്‍സും എന്‍ഫോഴ്സ്മെന്റും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിര്‍ണായക രേഖകള്‍ കണ്ടെത്തിയതായാണ് വിവരം.
റെയിഡിനിടെ ജി എസ് ടി വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. കോട്ടയം ഇന്റലിജന്‍സ് യൂണിറ്റിലെ വനിതാ ഓഫീസറെയാണ് ആക്രമിച്ചത്. റിക്കവറി ചെയ്ത രജിസ്റ്റര്‍ അനു താജ് തട്ടിയെടുത്തുവെന്നും കൈക്ക് പിടിച്ചൂതിരിച്ചു. തന്റെ വീട്ടില്‍ കയറിയ സ്ഥിതിക്ക് നിങ്ങളുടെ വീട്ടിലും കയറുമെന്ന് വനിതാ ഉദ്യോഗസ്ഥയെ അനു താജ് ഭീഷണിപ്പെടുത്തി.
ഇറക്കുമതി ചെയ്യുന്ന കര്ട്ടന് സംബന്ധിക്കുന്ന വിവരങ്ങള്‍ ടാക്സ് അടവ് റിട്ടേണ്‍സില്‍ ഇല്ലാത്തതാണ് റെയ്ഡിന് കാരണം. വ്യാപാരത്തിലെ നികുതി വെട്ടിപ്പ് കണ്ടെത്തി. അനു താജിന്റെ വീടുള്‍പെടെ 6 സ്ഥലങ്ങളില്‍ ഒരേ സമയത്തായിരുന്നു പരിശോധന. ഇന്റീരിയര്‍ സാധനങ്ങളുടെ വില്പന ശാലയിലായിരുന്നു പരിശോധന. ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് റെയ്ഡ് നടത്തിയത്. ജി എസ് ടി ഇന്റലിജന്‍സിന്റെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരും കോട്ടയം യുണിറ്റിനൊപ്പം 10 യൂണിറ്റുകളും റെയ്ഡില്‍ പങ്കെടുത്തു.