
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐഎം. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ പി വി അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ഇപ്പോള്‍ വ്യക്തമായി. ജനങ്ങള്‍ ഇതിനു മറുപടി നടല്‍കുമെന്നും ഉപതിരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനില്‍ പറഞ്ഞു.
എംഎല്‍എയായിരുന്ന പിവി അന്‍വറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഉപ തെരഞ്ഞെടുപ്പ്. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. എംഎല്‍എ കയ്യൊഴിഞ്ഞപ്പോഴും ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനം നിലമ്പൂരിലെത്തി. രണ്ടര പതിറ്റാണ്ടിലേറെ കാലത്ത് കാത്തിരിപ്പാണ് നിലമ്പൂര്‍ ബൈപ്പാസിന്. അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഇടത് മുന്നണി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞെന്നു സിപിഐ എം ജില്ലാ സെക്രട്ടറി പറഞ്ഞു.