KeralaNews

ആശാ സമരം സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള രാഷ്ട്രീയ വാശി: എളമരം കരീം

ആശാ സമരം സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള രാഷ്ട്രീയ വാശിയെന്ന് എളമരം കരീം. സർക്കാരിനെ കൊണ്ട് ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്തുവെന്നും മൂന്നുതവണ ആരോഗ്യമന്ത്രിയും തൊഴിൽ മന്ത്രിയും ചർച്ച നടത്തി, ഇനി ആലോചിച്ചു തീരുമാനമെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

“ആകെ ആശാ വർക്കർമാരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് സമരത്തിൽ ഉള്ളത്.സർക്കാർ പറയുന്ന കാര്യങ്ങളിൽ ബാക്കിയെല്ലാവർക്കും മനസ്സിലാകുന്നു ഇവർക്ക് മാത്രം മനസ്സിലാകുന്നില്ല. ഭൂരിപക്ഷം തൊഴിലാളികൾ സമരത്തിൽ ആയിരുന്നെങ്കിൽ സർക്കാറിന്റെ നിലപാട് ഇതാവില്ലല്ലോ.അറിവില്ലായ്മ ആണോ അതോ ആരുടെയെങ്കിലും നിർബന്ധ ബുദ്ധി കൊണ്ട് കുടുങ്ങിപ്പോകുന്നതാണോ എന്ന് അറിയില്ല. “-അദ്ദേഹം പറഞ്ഞു. 27000 പേരിൽ 300 പേർ മാത്രമാണ് സമരത്തെ അനുകൂലിക്കുന്നതെന്നും ഇങ്ങനെയൊരു പിടിവാശിയുടെ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം 2023-24 ലെ ഇന്ത്യ ഗവൺമെന്റിന്റെ സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നത് 2017-18 വർഷത്തെ അവസ്ഥയെക്കാൾ മോശമായ സ്ഥിതിയിലേക്ക് നമ്മുടെ സാമ്പത്തിക വളർച്ച നിരക്കും ജനങ്ങളുടെ ജീവിത നിലവാരവും എന്നതാണെന്നും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “1.5 ശതമാനമാണ് തൊഴിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്. 50 കോടിയിലധികം ആളുകൾ അസംഘടിത പരമ്പരാഗത തൊഴിൽ മേഖലയിലാണ്.റിസർവ് ബാങ്കിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ദിവസക്കൂലി കിട്ടുന്നവർ കേരളത്തിലെ തൊഴിലാളികൾ. കേരളീയർ മാത്രം അല്ല, കേരളത്തിൽ ജോലി ചെയ്യുന്നവർക്കും ഇതേ കൂലി കിട്ടുന്നു. ഇവിടെ നമ്മൾ മിനിമം 26000 ആക്കണമെന്ന മുദ്രാവാക്യങ്ങൾ നടത്തുന്നു. ഇന്ത്യയിലെ തൊഴിലാളികൾ അവഗണന നേരിടുകയാണ്. പാവപ്പെട്ടവർക്ക് ഇന്ത്യയിൽ കൂലി ഇല്ല.”- അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button