KeralaNews

വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ എന്തിനാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്? മുഹമ്മദ് റിയാസ്

വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ സക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് എന്നും ഏതൊരു പൗരനും ചോദിക്കാൻ അവകാശമുള്ള ചോദ്യമാണിതെന്നും ഏതൊരു ജനാധിപത്യ സർക്കാരും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതയുള്ള ചോദ്യവുമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രധാന അണക്കെട്ടുകളിൽ ശരാശരി 73 ശതമാനത്തോളം ജലശേഖരമുണ്ടായിട്ടും ഒക്ടോബറിൽ ജലവൈദ്യുതി ഉത്പാദനം പലപ്പോഴും 4–5 മില്യൺ യൂണിറ്റിൽ ഒതുങ്ങിയെന്നും പീക്ക് സമയത്തെ ഉത്പാദനം 700–800 മെഗാവാട്ട് മാത്രമായിരുന്നും. അതേസമയം, റെഗുലേറ്ററി കമ്മീഷന്റെ കണക്കുകൾ പ്രകാരം മെയ് അവസാനം വരെ കേരളത്തിലെ ജലവൈദ്യുത നിലയങ്ങളിൽ നിന്ന് പീക്ക് സമയത്ത് 1900 മെഗാവാട്ട് വൈദ്യുതി വരെ ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര വിഹിതവും ദീർഘകാല കരാറുകളും മറ്റ് വാങ്ങലുകളും കൂടി പരിഗണിക്കുമ്പോൾ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകുമായിരുന്നില്ലേ? എന്നും റിയാസിൻറെ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

“ഡാമുകളിൽ വെള്ളം, വൈദ്യുതി ഉത്പാദനം കുറവ്; പുറത്തുനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങൽ! എന്താണ് ഈ കളി?” വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്? ഏതൊരു പൗരനും ചോദിക്കാൻ അവകാശമുള്ള ചോദ്യമാണിത്. ഏതൊരു ജനാധിപത്യ സർക്കാരും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതയുള്ള ചോദ്യവുമാണിത്. ജി.എൻ.എ. വൈദ്യുതി വേണോ, ഹിമാചൽ വൈദ്യുതി വേണോ?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button