KeralaNews

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസ നടപടി, ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. അടുത്ത മാസം മുതൽ മാര്‍ച്ച വരെ 164. 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലര്‍ച്ചെ 5 വരെ യുണിറ്റിന് ശരാശരി 8 രൂപയ്ക്ക് വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി നൽകിയിരിക്കുന്നത്.

131.26 കോടിക്ക് വൈദ്യുതി വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി കൊടുത്തത്. ജലവൈദ്യുതി പദ്ധതികളിലെ വെള്ളം വേനൽക്കാലത്തേയ്ക്ക് കരുതി വയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വകാല കരാറുകള്‍ക്ക് അനുമതിയെന്ന വ്യക്തമാക്കിയാണ് കമ്മീഷൻ ഉത്തരവ്.

അതേസമയം സിന്നാര്‍ താപനിലയത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യത അടക്കം ചൂണ്ടിക്കാട്ടി പീക്ക് സമയത്തെയും ഓഫ് പീക്ക് സമയത്തെയും മറ്റ് ഹ്രസ്വകാല കരാര്‍ അപേക്ഷകള്‍ കമ്മീഷൻ തള്ളി. മാര്‍ച്ചിലും ഏപ്രിലിലും 13.89 രൂപയ്ക്ക് പീക്ക് സമയത്ത് വൈദ്യുതി വാങ്ങാനായിരുന്നു കെ എസ് ഇ ബി അപേക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button