NationalNews

‘അടിയന്തരാവസ്ഥയേക്കാൾ കഠിനം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കെജ്‌രിവാൾ, പഞ്ചാബിൽ AAP പ്രതിഷേധം

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കും നേതാക്കളുടെ അറസ്റ്റിനുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി (എ.എ.പി) കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം അടിയന്തരാവസ്ഥയേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും നാം ജീവിക്കുന്നത് പൂർണ ഏകാധിപത്യത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിൽവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കെജ്‌രിവാൾ കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്. “ഇത് അടിയന്തരാവസ്ഥയേക്കാൾ ഭയാനകമാണ്. നാം ജീവിക്കുന്നത് മോദി ഭരണത്തിന് കീഴിലുള്ള പൂർണ ഏകാധിപത്യത്തിലാണെന്നത് ഔദ്യോഗികമായി തെളിഞ്ഞിരിക്കുകയാണ്. വിമാനമിറങ്ങിയ ഉടൻ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് കേന്ദ്രത്തിന്റെ ഭയത്തെയാണ് കാണിക്കുന്നത്.”- കെജ്‌രിവാൾ കുറിച്ചു.

അതേസമയം, പഞ്ചാബിൽ എഎപി നടത്തിയ പ്രതിഷേധത്തിൽ നീഷ് സിസോദിയ, ഹർപൽ സിങ് ചീമ, ഹർദീപ് സിങ് മുണ്ടിയൻ അടക്കം നൂറോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡൽഹിയിലെ കെജ്‌രിവാളിന്റെ വീടിന് വെളിയിൽ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കെജ്‌രിവാൾ വീട്ടിൽ കരുതൽ തടങ്കലിലാണെന്നുള്ള വാർത്തകളും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കെജ്‌രിവാളിന്റെ വീടിന് വെളിയിൽ കനത്ത പോലീസ് സന്നാഹം വിന്യസിച്ചതിന്റെ വീഡിയോ എഎപി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button