News

അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, രേഖാമൂലം പരാതി ലഭിച്ചിട്ടില്ല; ദീപാ ദാസ് മുന്‍ഷി

കേരളത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും തമ്മിലെ ഭിന്നതയില്‍ തനിക്ക് രേഖമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ ദീപാ ദാസ് മുന്‍ഷി യുഡിഎഫ് സര്‍ക്കാര്‍ പുതിയ ആശങ്ങള്‍ നടപ്പിലാക്കുന്നുവെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും തമ്മിലുള്ള പ്രശ്‌നത്തില്‍ അടൂര്‍ പ്രകാശ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നല്‍കിയോ എന്ന് തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫും പ്രതികരിച്ചു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം യുഡിഎഫ് എന്ന നിലക്ക് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. നാളെ ഡല്‍ഹിയില്‍ എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശനൊപ്പം കേന്ദ്ര വൈദ്യുതി മന്ത്രിയെ കാണുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button