KeralaNews

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവരുടെ മുൻ‌കൂർ ജാമ്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. നേരത്തെ മറ്റൊരു കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആര്‍ സുനില്‍ കുമാര്‍.

സംസ്ഥാനം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണക്കൊ​ള്ള​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കില്‍ നടന്നത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പിന്‍റെ ​വി​വ​രങ്ങള്‍ പു​റ​ത്തു​വ​ന്ന​ത്. സി​പി​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റ് പേ​രെ പ്ര​തി​യാ​ക്കി ആ​ദ്യം പൊ​ലീ​സ് കേ​സെ​ടു​ത്തത്. തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്.

ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി ആർ സുനിൽ കുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി കെ ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ. മറ്റ് 26 പേർ മൂന്ന് കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളാണ്. ഒന്നിലേറെ തവണ ഭരണസമിതിയംഗങ്ങളായവരുണ്ട്. മരിച്ച് പോയവരുമുണ്ട്. അതിനാലാണ് പ്രതിചേർക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 26 ആയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button