KeralaNews

‘നീറ്റ് പൂർണമായും റദ്ദാക്കണം’; ഇതിനായി സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ടിവികെ

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴക വെട്രി കഴകം (ടിവികെ)​ രംഗത്ത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഡൽഹിയിൽ നീറ്റിനെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെയാണ് ടിവികെ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.

വിദ്യാഭ്യാസത്തെ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ നിന്ന് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നിയമപരമായ തടസങ്ങളുണ്ടെങ്കിൽ ഇടക്കാലത്തേക്ക് സ്‌പെഷ്യൽ കൺകറന്റ് ലിസ്റ്റ് സൃഷ്ടിക്കാനും ടിവികെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇതേക്കുറിച്ച് മുൻപ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ടിവികെ നേതൃത്വം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷമായ ഡിഎംകെയെ പേര് പരാമ‌ർശിക്കാതെ ടിവികെ വിമർശിച്ചു. ‘ഞങ്ങൾ നീറ്റ് റദ്ദാക്കും’ എന്നതുപോലുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകി വോട്ട് നേടുന്ന വഞ്ചനാപരമായ രാഷ്ട്രീയം ഒരിക്കലും തങ്ങൾ സ്വീകരിക്കില്ലെന്നും പാർട്ടി വ്യക്തമാക്കി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരത്തിൽ വന്നാൽ നീറ്റ് നിർത്തലാക്കുമെന്ന് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് പരോക്ഷ വിമർശനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button