KeralaNews

പ്ലീഡര്‍ നിയമന വിവാദം: മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ ബാബു

വിവാദമായ ഗവണമെൻ്റ് പ്ലീഡര്‍ നിയമനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ ബാബു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റപ്പെടുത്താനാകില്ലെന്നും ഒരു യുവ എംപിയുടെ ശുപാര്‍ശയിലാണെന്ന് വിവാദമായ ഒരു നിയമനമെന്നും അദ്ദേഹം പറഞ്ഞു. എല്ലായിപ്പോഴും രാഷ്ട്രീയം മാത്രം പരിഗണിക്കാൻ കഴിയില്ലെന്നും യോഗ്യതയും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കെഎസ് യു സംസ്ഥാന പ്രസിഡന്‍റിനോട് മുഖ്യമന്ത്രി വിഡി സതീശന്‍ അതൃപ്തി പരസ്യമാക്കിയത് കോൺഗ്രസിനുള്ളിൽ തന്നെ പോരിനിടയാക്കിയിരിക്കുകയാണ്. കൊച്ചിയിലെ പൊതുപരിപാടിയില്‍ തൊട്ടടുത്തെത്തി കാണാന്‍ ശ്രമിച്ചിട്ടും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

തെറ്റ് ചൂണ്ടിക്കാട്ടുന്നത് തുടരുമെന്ന് തുറന്നടിച്ച് കെഎസ് യു പ്രസിഡന്‍റും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. കെ എസ് യുവിന് പിന്തുണയമായി കെസി പക്ഷത്തെ മന്ത്രിമാരടക്കം കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നതോടെ കടുത്ത ചേരിതിരിവിലേക്കാണ് സംസ്ഥാന കോണ്‍ഗ്രസ് നീങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button