
കഴിഞ്ഞ സർക്കാർ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജെക്ട് കമ്മിറ്റി അംഗം ആയിരുന്നുവെന്നും അന്ന് തന്റെ എതിർപ്പ് ഇല്ല എന്ന് പറഞ്ഞു മിനിട്സ് ഉണ്ടാക്കിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അപ്പോൾ തന്നെ ആ വേല മനസ്സിലാക്കി എതിർപ്പ് എഴുതി കൊടുത്തത് ആണ് രണ്ട് ഫയൽ ആണ് അന്ന് ഉണ്ടായിരുന്നത് ജോണിവാക്കറിന് നികുതി കുറയ്ക്കാൻ വേണ്ടി ഉള്ള തീരുമാനം ഉണ്ടായിരുന്നു ആ തീരുമാനം വന്നപ്പോൾ അതിനെ അവിടെവച്ച് തന്നെ എതിർത്തു നികുതി ഇളവിൽ തർക്കമുണ്ട് എന്ന് അന്ന ത്തെ സബ്ജക്ട് കമ്മിറ്റിയിൽ പറഞ്ഞു, ധനമന്ത്രിയായിരുന്ന കെ എന്‍ ബാലഗോപാലിനെയും അത് അറിയിച്ചതാണ് ആ ഫയൽ ഉണ്ടായിരുന്ന മറ്റൊരു കാര്യം ഐടി ഹബ്ബുകളിൽ ബാർ തുടങ്ങുന്ന നടപടിയായിരുന്നു അത് സാധ്യമല്ല എന്ന നിലപാട് അന്നും എടുത്തു ഇന്നും എടുത്തു എന്നും സ്വീകരിക്കും തിരുവഞ്ചൂർ പോലും എതിർത്തിരുന്നില്ല എന്ന് പ്രചരണം ഇപ്പോൾ വ്യാപകമാകുന്നു ആ പ്രചരണത്തിന്റെ കേന്ദ്രമേത് എന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കേരളത്തിൽ ചൂതാട്ടം നടത്തുന്നതിന് വേണ്ടിയുള്ള കണക്ടഡ് ഫയലും അന്നുണ്ടായിരുന്നു ചൂതാട്ടം സാധ്യമല്ല എന്ന നിലപാടാണ് അന്ന് എടുത്തത് . ധന ബില്ല് നിയമസഭയിൽ വരുന്നതാണ് ബില്ല് വരുന്നതിനുമുമ്പ് അതിനെപ്പറ്റി അഭിപ്രായം പറയുന്നത് ശരിയല്ല നിയമസഭാ സാമാജികർക്കാണ് അതിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


