KeralaNews

‘നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ല’: ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ

ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അത്യന്തം ശോചനീയമായ നിലയിലാണ് കാര്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയില്ല. ആരോഗ്യ മേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. സര്‍ക്കാര്‍ എടുക്കേണ്ടുന്ന മുന്‍കരുതല്‍ കാണുന്നില്ല. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല. അത്യന്തം ശോചനീയമാണ് കാര്യങ്ങള്‍. മുമ്പ് എങ്ങനെ കൈകാര്യം ചെയ്തു എന്ന് പരിശോധിക്കണം’, പിണറായി വിജയന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രത്യേക പ്ലീനറായി കെ ബി പ്രദീപിനെ നിയമിച്ചതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വിചിത്രമായ സംഭവങ്ങളാണ് കാണുന്നതെന്നും ബന്ധപ്പെട്ട മന്ത്രിയാണ് ഉത്തരവാദിത്തം നിറവേറ്റേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇവിടെ സംഭവിച്ചത് വിചിത്രമായ മറുപടിയാണെന്നും താന്‍ അറിയില്ല എന്ന നിലയിലാണ് മന്ത്രിയുടെ പ്രതികരണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാരിന്റെ തുടക്കമായതുകൊണ്ട് കർശന വിമർശനത്തിന് മുതിരുന്നില്ലെന്നും മറ്റൊരു വിസ്മയമാണോ എന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button