KeralaNews

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം; നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധ നിയമനം പ്രതിപക്ഷം ഉയർത്തിയത്. പ്രതികാരത്തോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചപ്പോൾ എല്ലാം സ്വാഭാവിക മാറ്റമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം.

മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദം. ഇടത് കാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ വി ജോയ് ആണ് വിവാദം സഭയില്‍ ഉന്നയിച്ചത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയതിനാൽ പാർലമെൻ്ററി കാര്യമന്ത്രിയാണ് ഇതിന് മറുപടി നൽകിയത്. പക്ഷെ ബന്ധു നിയമനത്തിൽ സണ്ണി ജോസഫ് വിശദീകരണം നൽകിയില്ല.

”ഭരണാനുകൂല സംഘനകളുടെ അപേക്ഷയിൽ ജീവനക്കാരെ തെരഞ്ഞ് പിടിച്ചുമാറ്റുന്നു, രോഗികളെയും വിടുന്നില്ല. വിരമിക്കാൻ നാളുകൾ മാത്രമുള്ളവരെയും ദൂരേക്ക് മാറ്റുന്നു, സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ വരെ നടപടി”- എന്നൊക്കയായിരുന്നു പ്രതിപക്ഷ വിമർശനം. ഇടത് കാലത്ത് കോൺഗ്രസ് സംഘടനയിൽപ്പെട്ടവരുടെ സ്ഥലംമാറ്റ പട്ടിക എടുത്തായിരുന്നു സണ്ണി ജോസഫിൻ്റെ മറുപടി. ഇടത് നയമാകില്ല യുഡിഎഫിനെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. പ്രശ്നം സഭനിർത്തി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button