
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ തായ്ക്കണ്ടിയ്ക്ക് സമന്‍സ് അയയ്ക്കുന്ന കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം ഇന്നുണ്ടായേക്കും.
അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുളള സിഎംആര്‍എല്‍ ഹര്‍ജിയിലെ വിധി, വെളളിയാഴ്ച വരുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ നടപടിയെടുക്കേണ്ട എന്ന അഭിപ്രായം ഇഡി ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. ഇഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും വീണയ്ക്ക് സമന്‍സ് അയയ്ക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനം.



